Kerala

24 ന് കൊച്ചിയിൽ മോദിയുടെ റോഡ് ഷോ; ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച

കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ റോഡ് ഷോ നടത്തും. 24 ന് വൈകീട്ട് കൊച്ചിയിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ നടത്തുമെന്നാണ് പാർട്ടിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. 

റോഡ്ഷോയിൽ പങ്കെടുക്കാനായി നിരവധി പേർ സമീപിക്കുന്നുവെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രി ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. 

ഏപ്രിൽ 24 ന് വൈകീട്ട് 4 മണിക്ക് തേവര എസ് എച്ച് കോളേജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടി നടക്കുക.  ഓൺലൈൻ വഴി  പാസുകൾ ലഭിക്കും. 3.30 വരെയാണ് പാസുമായി എത്തുന്നവർക്ക് പ്രവേശനം അനുവദിക്കുകയെന്ന് ബിജെപി അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

SCROLL FOR NEXT