പി ഇ ബി മേനോന്‍ 
Kerala

'ഗുരുസ്ഥാനീയനായ വ്യക്തി'; ആര്‍എസ്എസ് നേതാവ് പിഇബി മേനോനെ അനുസ്മരിച്ച് മോഹന്‍ലാല്‍

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച ആര്‍എസ്എസ് മുന്‍കേരള പ്രാന്ത സംഘചാലക് പി ഇ ബി മേനോനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്നു പിഇബി. മേനോന്‍ എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്നു.സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: വി. വിജയലക്ഷ്മി ( തുറവൂര്‍ പടുവാതില്‍ മെക്കാലി മഠം). മക്കള്‍: വിഷ്ണുപ്രസാദ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, പിഇബി മേനോന്‍ അസോസിയേറ്റ്സ്), വിഷ്ണുപ്രിയ (അധ്യാപിക, ഭവന്‍സ് വിദ്യാമന്ദിര്‍, എരൂര്‍). മരുമക്കള്‍: അനുപമ (അക്കൗണ്ട്സ് മാനേജര്‍, പിഇബി മേനോന്‍ അസോസിയേറ്റ്സ്), രാജേഷ് വിജയന്‍ (സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍). വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണിവരെ ആലുവ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം മൂന്നുമണിയോടെ ആലുവ തന്ത്രവിദ്യാപീഠത്തില്‍.

മോഹന്‍ലാലിന്റെ കുറിപ്പ്

'ആദരണീയനായ പി.ഇ.ബി. മേനോന്‍ സാര്‍ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്. വിശ്വശാന്തി ഫൗണ്ടേഷന്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാര്‍ഗ്ഗദര്‍ശിയും ആയിരുന്നു മേനോന്‍സാര്‍', മോഹന്‍ലാല്‍ കുറിച്ചു.

'അദ്ദേഹം ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, അവയെല്ലാം വിജയകരമായി നടപ്പിലാക്കാന്‍ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട്, വേദനയോടെ ആദരാഞ്ജലികള്‍',

Mohanlal pays tribute to P.E.B. Menon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT