മോഹൻലാൽ ഫെയ്സ്ബുക്ക്
Kerala

'അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക്...'; ആശംസകളുമായി മോഹൻലാൽ

അതേസമയം ഇന്ന് പുലർച്ചെയോടെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

"ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ" - എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് പുലർച്ചെയോടെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍‍ ചടങ്ങുകൾ പുരോ​ഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT