വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍  എഎഫ്പി
Kerala

ദുരിതബാധിതരായ സ്ത്രീകളെ കുറിച്ച് അശ്ലീല സന്ദേശം; ദുരിതാശ്വാസ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ അക്കൗണ്ട്, കേസ്

കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകള്‍ക്ക് അശ്ലീല മെസേജ് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിജോപോളിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് മെസ്സേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വ്യാജ അക്കൗണ്ടിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സൈബര്‍ പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT