പ്രതീകാത്മക ചിത്രം 
Kerala

ദിർഹമെന്ന് പറഞ്ഞ് തുണിയിൽ പൊതിഞ്ഞു നൽകിയത് കടലാസു കെട്ട്, ഓടിരക്ഷപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ അഞ്ചു ലക്ഷം പോയി

ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി അഞ്ചു ലക്ഷം നൽകുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കാസർകോട്; ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ പറ്റിച്ചു. അഞ്ചു ലക്ഷം രൂപയാണ് നഷ്ടമായത്. തൃക്കരിപ്പൂര്‍ കാടാങ്കോട് നെല്ലിക്കാലിലെ പി ഹനീഫ എന്ന ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ദിര്‍ഹം മാറാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഹനീഫയെ സമീപിക്കുന്നത്. തന്റെ സുഹൃത്ത് മാറ്റിത്തരുമെന്ന് ഹനീഫ അറിയിക്കുന്നു. അങ്ങനെ ആദ്യം 100 ദിര്‍ഹം മാറ്റി. അതില്‍ ഹനീഫക്ക് ലാഭം കിട്ടി. പിന്നീട് എട്ട് ലക്ഷം രൂപയുടെ ദിര്‍ഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാല്‍ മാറ്റിത്തരാമെന്നും സംഘം അറിയിച്ചു. തുടർന്ന് ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി അഞ്ചു ലക്ഷം നൽകുകയായിരുന്നു. 

തൃക്കരിപ്പൂരില്‍വെച്ച് പണം കൈമാറാമെന്നും തീരുമാനമായി. ഭാര്യയോടൊപ്പം എത്തിയ ഹനീഫ, പണം സംഘത്തെ ഏല്‍പ്പിച്ചു. തുണിയില്‍ പൊതിഞ്ഞ ദിര്‍ഹം സംഘം ഹനീഫയുടെ കൈയില്‍ ഏല്‍പ്പിച്ചയുടന്‍ ഓടിക്കളഞ്ഞു. പരിശോധിച്ചപ്പോള്‍ ദിര്‍ഹത്തിന് പകരം കടലാസ് കെട്ടുകള്‍. ഇവരുടെ പേരോ വിവരമോ ഹനീഫക്ക് അറിയില്ല. ഇവര്‍ വിളിച്ച മൊബൈല്‍ നമ്പര്‍ മാത്രമാണ് ഏക തെളിവ്. ചെറുവത്തൂരില്‍വെച്ചാണ് സംഘത്തെ പരിചയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

ആര്‍ജെഡിയില്‍ പൊട്ടിത്തെറി; മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള പാർട്ടി വിട്ടു

'ഷൂട്ട് ചെയ്തതിൽ ഒരു മണിക്കൂറോളം കട്ട് ചെയ്തിട്ടുണ്ട്'; 'ആട് 3'യെക്കുറിച്ച് ധർമ്മജൻ ബോൾ​ഗാട്ടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 615 lottery result

ആദ്യ ഇം​ഗ്ലീഷ് ഫുട്ബോളർ! ചാംപ്യൻസ് ലീഗിൽ പുതു ചരിത്രമെഴുതി ഹാരി കെയ്ൻ

SCROLL FOR NEXT