കെ സുധാകരന്‍/ ഫയല്‍ 
Kerala

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കേസില്‍ കെ സുധാകരനെ ഇഡി നേരത്തെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. 

കേസില്‍ കെ സുധാകരനെ ഇഡി നേരത്തെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.  ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മൂലമുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഇഡിക്ക് കത്തു നില്‍കിയിരുന്നു.

കഴിഞ്ഞ മാസം മുപ്പതിന് അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായി ഹാജരാകാന്‍ വീണ്ടും നോട്ടിസ് നല്‍കി. ഓണാവധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ വൈകിയതോടെ സുധാകരന്‍ സാവകാശം തേടി. തുടര്‍ന്നാണ് ഇന്നത്തേക്ക് ഹാജരാകാൻ നോട്ടിസ് നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT