കാലവര്‍ഷം തൊട്ടരികില്‍ monsoon ഫയല്‍ ചിത്രം
Kerala

കാലവര്‍ഷം തൊട്ടരികില്‍, നാലോ അഞ്ചോ ദിവസത്തിനകം കേരളത്തിലെത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) നാലോ അഞ്ചോ ദിവസത്തിനകം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി). പതിവു വിട്ട് ഇക്കുറി നേരത്തെ കാലവര്‍ഷം എത്തുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

മെയ് 27ന് കാലവര്‍ഷം എത്തും എന്നായിരുന്നു നേരത്തെയുള്ള വിവലയിരുത്തല്‍. എന്നാല്‍ അതിനു മുന്‍പു തന്നെ മഴയെത്തുമെന്ന് ഐഎംഡി ചൊവ്വാഴ്ച അറിയിച്ചു. 2009നു ശേഷം മഴ ഇത്ര നേരത്തെ എത്തുന്നത് ആദ്യമാണ്. മെയ് 23നാണ് ആ വര്‍ഷം മഴയെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ monsoon കേരളത്തില്‍ എത്തുന്നത്. ജൂലൈ എട്ടോടെ രാജ്യത്തെല്ലായിടത്തേക്കും മഴ വ്യാപിക്കും. സെപ്റ്റംബര്‍ പതിനേഴോടെ വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍നിന്നു പിന്‍വാങ്ങിത്തുടങ്ങുന്ന മണ്‍സൂണ്‍ ഒക്ടോബര്‍ 15 ഓടെ പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് പതിവ്.

കഴിഞ്ഞ വര്‍ഷം മെയ് 30നാണ് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലെത്തിയത്. 2023ല്‍ ജൂണ്‍ എട്ടിനും 2022ല്‍ മെയ് 29നും 2021ല്‍ ജൂണ്‍ മൂന്നിനും 2020ല്‍ ജൂണ്‍ ഒന്നിനും കാലവര്‍ഷം എത്തി. 2019ല്‍ ഏറെ വൈകി ജൂണ്‍ എട്ടിനാണ് കേരളത്തില്‍ മഴയെത്തിയത്.

ഇത്തവണ പതിവിലും കൂടുതല്‍ മഴ കാലവര്‍ഷക്കാലത്ത് പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇക്കുറി എല്‍ നിനോ പ്രതിഭാസം ഉണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT