ചാലയിലെ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 
Kerala

ഒരുമിച്ച് സ്വര്‍ണക്കച്ചവടം തുടങ്ങി; നന്ദകുമാറിന്റെ ബിസിനസ് വളര്‍ച്ചയില്‍ അസൂയ; ക്വട്ടേഷന്‍ നല്‍കിയത് 25 ലക്ഷത്തിന്‌

കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്‌സലും നടത്തിയെന്ന് പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണ കവര്‍ച്ചാ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണകവര്‍ച്ചയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്‌സലും നടത്തിയെന്ന് പൊലീസ് പറയുന്നു.

സുഹൃത്തുക്കളായ നന്ദകുമാറും ജയറാമും ഒരുമിച്ചാണ് സ്വര്‍ണകച്ചവടം ആരംഭിച്ചത്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ ബിസിനസ് വളര്‍ച്ചയിലുള്ള അസൂയയാണ് കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കാന്‍ ജയറാമിനെ പ്രേപരിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ നന്ദകുമാറിന്റെ ജ്വല്ലറിയിലെത്തിയ അമോല്‍ 15 ലക്ഷം രൂപയുടെ സ്വര്‍ണം വിറ്റു പണം കൈപ്പറ്റി. വൈകീട്ട് ഈ സ്വര്‍ണവുമായി നന്ദകുമാര്‍ വീട്ടിലേക്ക് മടങ്ങുമെന്ന് അമോല്‍ ഉറപ്പുവരുത്തി. തുടര്‍ന്ന് ഇതുതട്ടിയെടുക്കുന്നതിനായി ജയറാമിന്റെ ജ്വല്ലറിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി അനുപ് രാജിനെ ചുമതലപ്പെടുത്തി. അനൂപ് രാജും ആന്റണി, വിനോദ് എന്നിവര്‍ ചേര്‍ന്ന് ബൈക്കില്‍ പിന്തുടര്‍ന്നാണ് നന്ദകുമാറില്‍ നിന്ന് സ്വര്‍ണം തട്ടിയത്.

ദിവസവും നന്ദകുമാര്‍ വീട്ടില്‍ പോകുമ്പോള്‍ വളരെയധികം സ്വര്‍ണം കയ്യില്‍ കരുതുമായിരുന്ന കാര്യം ഇവര്‍ക്ക് അറിയാമായിരുന്നു. നന്ദകുമാര്‍ കടയില്‍ നിന്ന് ഇറങ്ങുന്ന സമയം, പതിവായി വീട്ടിലേക്കു പോകുന്ന വഴി, ഈ വഴിയില്‍ തിരക്ക് കുറവുള്ള സ്ഥലം, സിസി ടിവി ക്യാമറയില്ലാത്ത മേഖല എന്നിവയെല്ലാം ഇവര്‍ നോക്കിവച്ചിരുന്നു. ചാലയിലെ മുക്കുംമൂലയും അറിയാവുന്നയാളാണു പ്രതി അനൂപ് രാജെന്നും പൊലീസ് പറഞ്ഞു.

ക്വട്ടേഷന്‍ സംഘത്തിന് മുഖ്യപ്രതിയായ അമോല്‍ ആദ്യം കൈമാറിയത് നാല് ലക്ഷം രൂപയാണ്. സ്വര്‍ണം കവര്‍ന്നെടുത്ത ശേഷമാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത അനൂപ് രാജ് നാല് ലക്ഷം രൂപ നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. അമോലും മാളവിക ജ്വല്ലറി ഉടമ ജയറാമും ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്. കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്‌സലും നടത്തി. ഈ റിഹേഴ്‌സലില്‍ ദിലീപും പങ്കെടുത്തിരുന്നു. എന്നാല്‍, അന്ന് പ്രതികള്‍ നിശ്ചയിച്ച സമയത്ത് നന്ദകുമാര്‍ കടയില്‍ നിന്നും ഇറങ്ങിയില്ല. ഇതോടെ ആദ്യ നീക്കം വിജയിച്ചില്ല. പിന്നീട് സാഹചര്യം വിലയിരുത്തി കവര്‍ച്ച നടപ്പാക്കുകയായിരുന്നു.

കവര്‍ച്ചയ്ക്കു ശേഷം പൊലീസ് അന്വേഷണം ശക്തമാക്കിയ വെള്ളിയാഴ്ചയും അമോലും ജയറാമും മാളവിക ജ്വല്ലറിയില്‍ ഒത്തുചേര്‍ന്നിരുന്നു. വൈഷ്ണവി ജ്വല്ലറിയില്‍ പൊലീസ് പരിശോധന നടത്തുമ്പോഴും അമോല്‍, ജയറാമിനൊപ്പം മാളവിക ജ്വല്ലറിയില്‍ ഉണ്ടായിരുന്നു. അവിടെനിന്ന് അന്വേഷണത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. അന്വേഷണം തങ്ങളിലേക്കെത്തില്ല എന്നായിരുന്നു ഇരുവരുടെയും പ്രതീക്ഷ.

More details emerge in the Chala gold robbery case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി മനിലയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

രാമായണ സിനിമ കോടികള്‍ വാരുമ്പോള്‍ ചടയമംഗലത്തെ 'ജടായു' വന്‍ഹിറ്റ്; സന്ദര്‍ശക പ്രവാഹം

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

ശരണപുണ്യം തേടി ഭക്തര്‍; ആസിയാന്‍ ഉച്ചകോടിക്കായി മോദി മനിലയിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി യുഎസിലേക്ക്; രാജ്യവിരുദ്ധ ശക്തികളുമായുള്ള കൂടിക്കാഴ്ചയാണോ ലക്ഷ്യമെന്ന് ബിജെപി