Representational Image AAP
Kerala

'ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട്, നിനക്ക് മാത്രം എന്താണ് പ്രശ്‌നം'; കൊല്ലത്ത് നഗ്‌നദൃശ്യങ്ങള്‍ വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊല്ലം: ഭര്‍ത്താവ് ഭാര്യയുടെയും നാല് വയസ്സുള്ള മകളുടെയും നഗ്‌നദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2022 മുതല്‍ വിദേശത്തും നാട്ടിലുമായി വെച്ച് ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇയാള്‍ കിടപ്പറ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയത്. ഈ വര്‍ഷമാണ് ഇവ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തു വിറ്റത്. നാല് വയസ്സുകാരിയായ സ്വന്തം മകളുടെ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നതായി പരാതിക്കാരി പറഞ്ഞു. ഫോണിലെ Recently Deleted ഫോള്‍ഡറില്‍ നിന്നാണ് യുവതിക്ക് ഇതിന്റെ തെളിവുകള്‍ ലഭിച്ചത്.

ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നതായും, കപ്പിള്‍ സ്വാപ്പിങ് സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. തെറ്റുകള്‍ കണ്ടുപിടിച്ച് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട് നിനക്ക് മാത്രം എന്താണ് പ്രശ്‌നം എന്ന് ഭര്‍ത്താവ് ചോദിച്ചതായും യുവതി പറഞ്ഞു.

'എങ്ങനെ, തോന്നി എന്ന് പോലും എനിക്കറിയില്ല, ഒരു പെണ്‍കുട്ടിയാണ് ഉള്ളത്... മനുഷ്യനല്ലേ ഇവനൊന്നും? എന്നിട്ട് പറയുന്നത്, ഈ ലോകത്ത് അങ്ങനെയുള്ള ആള്‍ക്കാരുണ്ട് നിനക്ക് മാത്രമെന്താ പ്രശ്‌നം എന്നാണ്. ഒന്നിനും തെളിവ് ഇല്ലെങ്കില്‍ അവന്‍ സമ്മതിക്കില്ല. കൊച്ചിനോട് എന്തിനാ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. ഞാന്‍ ചെയ്തില്ല. നീ എപ്പോള്‍ കണ്ടു എന്ന് ചോദിച്ചു. പിന്നെ പറഞ്ഞു നീ കൊണ്ട് കേസ് കൊടുക്ക്, എന്നെയങ്ങ് ഇതാക്കാന്‍ പോകുവല്ലേ അവരെന്ന്. അതും പറഞ്ഞ് എന്നെ ഉപദ്രവിച്ചു'-യുവതിയുടെ വാക്കുകള്‍

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെയും (ബിഎന്‍എസ്) ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. നഗ്‌നചിത്രങ്ങള്‍ ചിത്രീകരിക്കല്‍, പ്രചരിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

More details emerge regarding the incident of selling nude images of wife and daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം, സിപിഐ അംഗങ്ങളുടെ കണക്കെടുക്കാൻ വിചിത്ര ഉത്തരവ്; തഹസിൽദാർക്ക് സസ്‌പെൻഷൻ, ഉത്തരവ് പിൻവലിച്ചു

'പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഹർജി'; പ്രിയദർശിനി സൗജന്യ ബസ് സർവീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

EPFO: വരുന്നു... അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഴിവുകൾ, മികച്ച ശമ്പളം!