തിരുവനന്തപുരം : യുവരക്തങ്ങള്ക്ക് പ്രാമുഖ്യം നല്കിക്കൊണ്ടുള്ള സ്ഥാനാര്ത്ഥി പട്ടികയാണ് സിപിഎം ഇത്തവണ പ്രഖ്യാപിച്ചത്. വിദ്യാര്ഥി, യുവജനവിഭാഗങ്ങളില് നിന്ന് 13 പേര് പട്ടികയില് ഇടംപിടിച്ചു. ഇതില് നാലുപേര് 30 വയസ്സില് താഴെയുള്ളവരാണ്.
സ്ഥാനാര്ത്ഥികളില് രണ്ടുപേര് ഡോക്ടര്മാരാണ്. സുജിത് വിജയനും, ജെ ജേക്കബും. ബിരുദധാരികളായ 42 പേരുണ്ട്. അതില് 22 പേര് അഭിഭാഷകരാണ്. 30 നും 40 നും ഇടയില് പ്രായമുള്ള എട്ടുപേരാണ് സ്ഥാനാര്ത്ഥികള്.
41 നും 50 നും ഇടയില് പ്രായമുള്ള 13 പേര്, 51 നും 60 നും ഇടയില് പ്രായമുള്ള 33 പേര്, 60 വയസ്സിന് മുകളില് പ്രായമുള്ള 24 പേര് എന്നിങ്ങനെയാണ് സ്ഥാനാര്ത്ഥി പട്ടികയില് ഇടംനേടിയിട്ടുള്ളതെന്ന് എ വിജയരാഘവന് പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ
....
തിരുവനന്തപുരം ജില്ല
............
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ
.......
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
.........
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
........
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
...........
കോട്ടയം ജില്ല
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
..............
എറണാകുളം ജില്ല
കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്
..........
ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
.................
തൃശൂർ
ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
...........
പാലക്കാട് ജില്ല
പാലക്കാട്- സി പി പ്രമോദ്
തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
.......
വയനാട്
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ
..........
മലപ്പുറം ജില്ല
തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന
......
കോഴിക്കോട് ജില്ല
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിന്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തിൽ ജമീല
.........
കണ്ണൂർ ജില്ല
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
..........
കാസർകോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
തൃക്കരിപ്പൂർ -എം. രാജഗോപാൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates