കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ( anand mahindra) എക്സ്
Kerala

'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം', കടമക്കുടിയിലേക്ക് യാത്ര പോകുന്നതായി ആനന്ദ് മഹീന്ദ്ര; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

എറണാകുളത്തെ കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്തെ കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദര്‍ശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ മനോഹാരിത ചിത്രീകരിച്ച വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു.

'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളില്‍പ്പെടുന്നതാണ് കടമക്കുടി. ഡിസംബറില്‍ കൊച്ചിയിലേക്ക് നടത്തുന്ന ബിസിനസ് യാത്രയ്ക്കിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണിത്. ഈ ഡിസംബറിലെ തന്റെ ബക്കറ്റ് ലിസ്റ്റില്‍ ഈ സ്ഥലം ഉള്‍പ്പെടുന്നുണ്ട്. കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ യാത്ര മാത്രം'- ആനന്ദ് മഹീന്ദ്ര സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒപ്പം 'എര്‍ത്ത് വാണ്ടറര്‍' എന്ന പേജില്‍ 'ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍' എന്ന ടാഗ് ലൈന്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു.

വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉടന്‍ ഇതിന് മറുകുറിപ്പിട്ടു. അവിശ്വസനീയമായ ചാരുതകളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് എപ്പോഴും സ്വാഗതം ആനന്ദ് ജി. കടമക്കുടിയില്‍ നിങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു പദവിയായിരിക്കും'- ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് മുഹമ്മദ് റിയാസ് കുറിച്ചു.

'most beautiful village on earth', Anand Mahindra says he is travelling to Kadamakudi, P A Muhammad Riyas welcomes him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT