പ്രതീകാത്മക ചിത്രം 
Kerala

അമ്മയും മക്കളും കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: മകന്‍ മരിച്ചു

വീഴ്ച്ചയുടെ ആഘാതത്തില്‍ അഖില്‍ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. വീട്ടമ്മയും മകളും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയത്. 

വീഴ്ച്ചയുടെ ആഘാതത്തില്‍ അഖില്‍ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പില്‍ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്. 

കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകള്‍ ആര്യയുടെയും മൊഴി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു ഏരൂര്‍ പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'വോട്ട് അട്ടിമറി നേരത്തെ അറിയാമായിരുന്നു, ഒട്ടും അത്ഭുതമില്ല'; എംഎൽസി തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ എച്ച്ഡി കുമാരസ്വാമി

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ