മണി,രേഖ-DIED X
Kerala

ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും മരിച്ച നിലയില്‍, അന്വേഷണം

രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍(DIED) കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ ചോറ്റാനിക്കര സ്വദേശി പ്രേംകുമാറിന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പുറകിലത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിലെ ജീവനക്കാരിയാണ് സിന്ധു.

കാട്ടൂര്‍ സി ഐ ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് മാസമായി മണിയും മകളും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലിക്കായിരുന്നു പോയിരുന്നു. സ്മിത എന്ന പേരില്‍ ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മൃതദ്ദേഹങ്ങള്‍ അഴുകിയ നിലയിലാണ്.

'എന്‍എച്ച് 66 പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കും; അപാകതകള്‍ പരിഹരിക്കുമെന്ന് ഗഡ്കരി ഉറപ്പുനല്‍കി'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT