Kerala

സ്വത്ത് വീതിച്ച് നൽകണം; 93 വയസുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ച് മക്കൾ; കൈക്കും കാലിനും നെഞ്ചിനും പരിക്ക്

സ്വത്ത് വീതിച്ച് നൽകണം; 93 വയസുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ച് മക്കൾ; കൈക്കും കാലിനും നെഞ്ചിനും പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂ‍‍ർ: സ്വത്തിന് വേണ്ടി മക്കൾ 93 വയസുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചു. കണ്ണൂർ മാതമം​ഗലത്താണ് ഞെട്ടിക്കുന്ന സംഭവം. 93 കാരിയായ മീനാക്ഷിയമ്മയാണ് മക്കളുടെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്. മർദ്ദനത്തിൽ മീനാക്ഷിയമ്മയ്ക്ക് കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. 

നേരത്തെ മരിച്ച ഇവരുടെ മകളുടെ സ്വത്ത് വീതിച്ച് നൽകണമെന്ന് പറഞ്ഞാണ് നാല് മക്കൾ ചേർന്ന് മീനാക്ഷിയമ്മയെ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മക്കളായ രവീന്ദ്രൻ, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിൽ പെരിങ്ങോം പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ‌15 തീയതി മാതമംഗലം പേരൂലിലെ മീനാക്ഷിയമ്മയുടെ വീട്ടിൽ വച്ചാണ് മർദ്ദനമേറ്റത്. മക്കൾ നാല് പേരും ചേർന്ന് അമ്മയുടെ കൈ പിടിച്ച് തിരിച്ചു. കാലിൽ ചവിട്ടി പിടിച്ചു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്ന അമ്മയെ അസഭ്യ വർഷം നടത്തി ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നു.

പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കൾ നേരത്തെ മരിച്ചു. മരിച്ച ഓമനയുടെ സ്വത്ത് മറ്റ് മക്കൾക്ക് വീതിച്ച് തരണമെന്ന് പറഞ്ഞായിരുന്നു മർദ്ദനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT