ഗ്രീമ- സജിത 
Kerala

കൈകൾ കോർത്ത നിലയിൽ സോഫയിൽ മൃതദേഹങ്ങൾ; അമ്മയും മകളും മരിച്ച നിലയിൽ

സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം ∙ തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്എൽ സജിത, മകൾ ഗ്രീമ. എസ്. രാജ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സജിതയുടെ ഭർത്താവ് കുറച്ചു ദിവസങ്ങള്‍ക്കു മുൻപാണ് മരിച്ചത്. സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നതായി ഒരു സന്ദേശം കുടുംബ ഗ്രൂപ്പില്‍ സജിത ഇട്ടിരുന്നു. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ സോഫയിൽ കൈകൾ കോർത്ത നിലയിൽ മൃതദേഹങ്ങൾ കണ്ടത്.

അതേസമയം ഗ്രീമയുടെ വിവാഹജീവിതത്തിലെ പ്രശ്നങ്ങളും അടുത്തിടെ കുടുംബത്തെ അലട്ടിയിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് അടുത്തിടെ നാട്ടിലെത്തിയപ്പോൾ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആറ് വർഷം മുൻപായിരുന്ന ​ഗ്രീമയുടെ വി​വാഹം.

Mother, daughter found dead; cyanide poisoning suspected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കും?; 'വീടില്ലാത്ത എല്ലാവര്‍ക്കും വീട്'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴം തിരിച്ചറിയാം

'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ പുകഴ്ത്തി ശശി തരൂര്‍

സുരക്ഷാ പ്രശ്‌നമില്ല, മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ഐസിസി; ഒറ്റപ്പെട്ട് ബംഗ്ലാദേശ്, പിന്തുണച്ചത് പാകിസ്ഥാൻ മാത്രം

SCROLL FOR NEXT