പ്രതീകാത്മക ചിത്രം 
Kerala

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മ ആത്മഹത്യ ചെയ്തു

കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. സുബീന മുംതാസിനെയാണ് വാണിമേല്‍ നരിപ്പറ്റയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു മക്കളെ കിണറ്റിലെറിഞ്ഞ ശേഷം സുബീന കിണറ്റിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന അന്ന് കിണറ്റില്‍ ചാടിയത്. 

ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ യുവതി കിണറ്റിലെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്താന്‍ കഴിഞ്ഞില്ല.  മക്കളെ കൊലപ്പെടുത്തിയ ഇവര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT