കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം 
Kerala

കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കൊച്ചിയില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം

എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതിയുടേതാണ് വിധി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം. കൊല്ലം സ്വദേശി സുഭാഷിനെയാണ് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയൊടുക്കാനും കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതിയുടേതാണ് വിധി. 2010 ഫെബ്രുവരി 25 നായിരുന്നു കേസിനാസ്പദമായ സംഭവം. 2009-ല്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോയസമയത്ത് സുഹൃത്ത് സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവര്‍ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജില്‍ താമസിക്കവെയാണ് സംഭവം.

കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന് കുട്ടിയെ പൈപ്പിന്‍ചുവട്ടില്‍ പിടിച്ച് വെള്ളത്തില്‍ നനയ്ക്കുകയും പിന്നീട് ബക്കറ്റിലെ വെള്ളത്തില്‍ മുക്കുകയുമായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംശയം തോന്നിയ ഡോക്ടര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ ഒഴിവാക്കി അമ്മയ്ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം.

അഡീഷനല്‍ സെഷന്‍സ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇന്‍സ്‌പെക്ടര്‍ കെ സജീവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

Life imprisonment for mother's friend in the case of drowning a two-year-old child to death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രേഖകള്‍ എടുക്കാനായി പോയ മുറിയില്‍ നിന്ന് കേട്ടത് വെടിയൊച്ച ശബ്ദം; റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള സംഘം; മരണത്തിന് ഉത്തരവാദി 'ഐടി ഉദ്യോഗസ്ഥര്‍'

സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി; സംസ്ഥാനത്തിന്റെ റാപിഡ് റെയില്‍ മണ്ടന്‍ പദ്ധതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍', മാജിക്ക് നമ്പറിലേക്ക് ഒറ്റ ജയത്തിന്റെ ദൂരം! ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍

യുഎഇയിൽ കാഴ്ചകൾ ഇനി പുതിയ ഒടിടിയിൽ, എക്‌സ്‌ക്ലൂസീവ് സീരീസ്, ഒറിജിനൽ ഷോകൾ, 170-ലധികം സിനിമകളുമായി, ദുബൈ+ സ്ട്രീമിങ് പ്ലാറ്റ്‌ഫോം

SCROLL FOR NEXT