അനധികൃത രൂപമാറ്റം, അധിക ലൈറ്റ്; പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്  ഫയല്‍ ചിത്രം
Kerala

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പ്പെട്ടാല്‍ നടപടി കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു സര്‍ക്കുലറില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍പെട്ടാല്‍ നടപടി കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആര്‍ടിഒമാര്‍ക്കും സബ് ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി.

1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 146,196 എന്നിവ പ്രകാരവും കെഎംവിആര്‍ 391 എ പ്രകാരവും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റം. അപകടത്തില്‍പെട്ട വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ അതാത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാര്‍ജ് കൂടി ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കണം. ഇതിനായി രേഖാമൂലം തന്നെ ആര്‍ടിഒ നടപടികള്‍ സ്വീകരിക്കണമെന്നും ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു സര്‍ക്കുലറില്‍ പറയുന്നു.

അപകടം സംബന്ധിച്ച വിവരം കൃത്യമായി ഇ ഡാര്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ് ഇല്ലാതെ അപകടത്തില്‍ പെടുന്ന വാഹനം വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT