ഇന്ദ്രജിത്ത്  
Kerala

മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം ബോട്ടിനുള്ളില്‍ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇന്ദ്രജിത്തിന്റെത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞു. കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടാഴ്ചയിലേറെയായി നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

കഴിഞ്ഞ ദിവസം ബോട്ടിനുള്ളില്‍ നിന്നു മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ദ്രജിത്തിന്റെ മൃതദേഹമാണെന്ന് ഇന്നലെയാണു സ്ഥിരീകരണം ഉണ്ടായത്. ഒക്ടോബര്‍ 16-ന് നടന്ന അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ്, പിറവം സ്വദേശി ഇന്ദ്രജിത്ത് ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ, ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി.

കഴിഞ്ഞ 16നു പുലര്‍ച്ചെയാണു തുറമുഖത്തു നിന്നു 31 നോട്ടിക്കല്‍ മൈല്‍ ദൂരെ നങ്കൂരമിട്ടിരുന്ന സ്വീക്വസ്റ്റ് എണ്ണക്കപ്പലിലേക്കു ജോലിക്കാരുമായി പുറപ്പെട്ട ബോട്ട് മറിഞ്ഞത്. ഇന്ദ്രജിത്ത് ഉള്‍പ്പെടെ 21 പേരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ഷാര്‍ജ ആസ്ഥാനമായുള്ള ഏരീസ് മറൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സര്‍വീസ് കമ്പനിയിലെ ജോലിക്കാരായിരുന്നു ഇവര്‍. ശക്തമായ തിരയില്‍ പെട്ടു മറിഞ്ഞ ബോട്ടില്‍ നിന്നു കോന്നി സ്വദേശി ആകാശ് ഉള്‍പ്പെടെ 16 പേര്‍ രക്ഷപ്പെട്ടു.

Mozambique boat accident: The body of the Indrajith has been recovered

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT