മുകേഷ്  ഫെയ്സ്ബുക്ക്
Kerala

മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു;എത്തിയത് പൊലീസ് സുരക്ഷയോടെ,കാറിലെ എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു

പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കൊച്ചിയിലുള്ള സ്വന്തം ഫ്‌ളാറ്റിലും മുകേഷ് പോയില്ല. അഭിഭാഷകന്‍ ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.

ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്‌സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. സെപ്തംബര്‍ 3 ാം തിയതി വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്നും നേരത്തെ മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ ഇഎസ്എ പരിധി വീണ്ടും കുറയ്ക്കണം; ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍

'എന്റെ മാത്രം പിഴവ്; ഞരമ്പ് മുറിഞ്ഞു, അഞ്ച്-ആറു മണിക്കൂര്‍ നീണ്ട ശാസ്തക്രിയ'; ആശുപത്രിയില്‍ നിന്നും അനീഷ് ഗോപാല്‍

സൂഫി പരിപാടിയുടെ പേരിൽ വിദ്വേഷ പ്രചാരണം: ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ലെന്ന് അധ്യാപിക ശബ്നം നൂർജഹാൻ

പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; സൗദിയില്‍ പുതിയ ബജറ്റ് വിമാന സര്‍വീസ്, സമയക്രമം അറിയാം

5.29 ലക്ഷം എക്‌സ്‌ഷോറും വില, 'ഏരിസ്' പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്, ഫീച്ചറുകള്‍ അറിയാം