മുപ്പള്ളി രാമചന്ദ്രന്‍, ആക്രിക്കടയില്‍ കണ്ടെത്തിയ വീണ എസ് നായരുടെ പോസ്റ്ററുകള്‍ 
Kerala

വട്ടിയൂര്‍ക്കാവില്‍ അട്ടിമറി പ്രതീക്ഷിക്കുന്നെന്ന് മുല്ലപ്പള്ളി; വീണ എസ് നായരെ കണ്ടു, അന്വേഷിക്കാന്‍ കെപിസിസി സമിതി

നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നോയെന്ന് സംശയിക്കുന്നുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിക്കും.

 ജോണ്‍സണ്‍ എബ്രഹാമിനെ സമിതി ചെയര്‍മാനായി നിയമിച്ചതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുമായി കൂടിക്കാഴ്ച നടത്തിയ മുല്ലപ്പള്ളി, പരാതിയുണ്ടെങ്കില്‍ രേഖാമൂലം എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു. 

വീണ എസ് നായരുടെ പ്രചാരണത്തിനായി അച്ചടിച്ചു വന്ന 4000 ത്തോളം പോസ്റ്ററുകള്‍ തൂക്കി വിറ്റ വാര്‍ത്ത പുറത്തു വന്നതോടെയാണ് മണ്ഡലത്തില്‍ അട്ടിമറി നടന്നതെന്ന് സംശയം വന്നത്. ഡിസിസി പ്രസിഡന്റ് നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തല്‍. 500 രൂപക്കാണ് പ്രാദേശിക നേതാവ് കൂടിയായ ബാബു ഇത് വിറ്റത്. ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും ഇതിനകം പുറത്താക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു