ഹൈക്കോടതി  ഫയൽ
Kerala

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ മുനമ്പത്തെ വഖഫ് തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കുന്നതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ് പോലുള്ള മറ്റ് റവന്യൂ അവകാശങ്ങളും അനുവദിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

എറണാകുളം ജില്ല കലക്ടര്‍ ജി. പ്രിയങ്ക ഡിസംബര്‍ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവ് കോടതിയലക്ഷ്യമാണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ഹര്‍ജി ജനുവരി 14ന് വീണ്ടും പരിഗണിക്കും. മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുഴിപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ തര്‍ക്കഭൂമിയിലെ താമസക്കാരില്‍നിന്ന് വസ്തു നികുതി ഈടാക്കാന്‍ നവംബര്‍ 26ന് കോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍, ഇതിന് പുറമെ പോക്കുവരവ്, കൈവശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച്, ആര്‍.ഒ.ആര്‍ എന്നിവക്കും അപേക്ഷകള്‍ ലഭിക്കുന്നതായി വില്ലേജ് ഓഫിസര്‍മാര്‍ കലക്ടര്‍ക്ക് കത്തയച്ചു. ഈ കത്തുകളുടേയും നവംബര്‍ 26ലെ കോടതി ഉത്തരവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് നികുതി ഈടാക്കലിന് പുറമെ മറ്റ് റവന്യൂ അധികാരങ്ങളും സോപാധികമായി അനുവദിക്കാന്‍ ഭൂരേഖ തഹസില്‍ദാര്‍ക്കും പള്ളിപ്പുറം, കുഴിപ്പിള്ളി വില്ലേജ് ഓഫിസര്‍മാര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതി, സുപ്രീംകോടതി വിധികളുടെ അന്തിമ തീര്‍പ്പിന് വിധേയമെന്ന് രേഖപ്പെടുത്തണമെന്നാണ് ഉപാധി. ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചതായും കലക്ടറുടെ ഉത്തരവിലുണ്ട്. എന്നാല്‍, ഇത് കോടതിയലക്ഷ്യമാണെന്ന് കാട്ടി കേരള വഖഫ് സംരക്ഷണ വേദി കോടതിയെ സമീപിക്കുകയായിരുന്നു.

munambam issue kerala high court says collectors order is contempt of court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രിയുടെ മറുപടിയില്ല; നന്ദി പ്രമേയം പാസ്സാക്കി ലോക്‌സഭ

പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത്

ഉമര്‍ ഫൈസി മുക്കം വഖഫ് ബോര്‍ഡിലേക്ക്, നാമനിര്‍ദേശം ചെയ്ത് സര്‍ക്കാര്‍

ഇരട്ട സഹോദരന്മാരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയും; മൂന്ന് വര്‍ഷമായി തുടരുന്ന അവഹേളനം: വെളിപ്പെടുത്തി രവീണ രവി

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഉടന്‍ | Karunya Plus KN 609 lottery result

SCROLL FOR NEXT