വയനാട് ടൗണ്‍ഷിപ്പ്  FILE
Kerala

വയനാട് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍; ഗൃഹപ്രവേശനം ഇന്ന്, പുതിയ സ്വപ്‌നങ്ങളുമായി വിജയനും കുടുംബവും

ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 178 വീടുകളാണ് നല്‍കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മുണ്ടക്കൈ ചുരല്‍മല ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കും. ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ആദ്യ താമസക്കാര്‍. ബാക്കിയുള്ള കുടുംബങ്ങളും അടുത്ത ദിവസങ്ങളിലായി ടൗണ്‍ഷിപ്പിലേക് താമസം മാറ്റും.

ഒന്നാം സോണിലെ, ഡി-ക്ലസ്റ്ററിലുള്ള എഴുപത്തിയെട്ടാം നമ്പര്‍ വീട്ടിലാണ് വിജയനും കുടുംബവും ആദ്യ താമസക്കാരായി മാറുന്നത്. രാവിലെ പത്തരയ്ക്കാണ് പാലുകാച്ചല്‍ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുക.

ടൗണ്‍ഷിപ്പില്‍ ഫെയ്‌സ് ഒന്നിലെ ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 178 വീടുകളാണ് നല്‍കുന്നത്.ഇതില്‍ 159 വീടുകളും സാങ്കേതികമായി കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ള വീടുകളുടെ കൈമാറ്റം വരുംദിവസങ്ങളില്‍ നടക്കും. കിഫ്‌കോണ്‍- ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് കോണ്‍ട്രാക്ട് സൊസൈറ്റി (യുഎല്‍സിസിഎസ്.) അധികൃതരുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെയും ഉള്‍പ്പെടുത്തി സംയുക്ത പരിശോധനയും പൂര്‍ത്തിയാക്കിയശേഷമാണ് വീടുകള്‍ നല്‍കുന്നത്. പരിശോധ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വീടിന്റെ പൂര്‍ണമായ ഉടമസ്ഥാവകാശം ഗുണഭോക്താക്കള്‍ക്കാവും.

Mundakkayam Chooramala township is set to welcome its first residents Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ