മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമണം; കടകൾ തകർത്തു, കരിമ്പും കരിക്കും കഴിച്ച് മടക്കം

വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറില്‍ എക്കോ പോയിന്റില്‍ വൈകുന്നേരം വീണ്ടും പടയപ്പയുടെ പരാക്രമണം. നിരവധി കടകള്‍ തകര്‍ത്തു. ഗതാഗതവും തടസ്സപ്പെട്ടു. 

വ്യാപാരികള്‍ ശേഖരിച്ച കരിക്കും കരിമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ടു ഭക്ഷിച്ചു. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു. മണിക്കൂറുകള്‍ പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് പടയപ്പ മടങ്ങിയത്.

രാവിലെയും ഇതേസ്ഥലത്ത് പടയപ്പ ഇറങ്ങിയിരുന്നു. രണ്ടു കടകള്‍ തകര്‍ത്തു പഴങ്ങള്‍ എടുത്തു കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പടയപ്പയുടെ സഞ്ചാരം. പകല്‍ സമയത്തു പോലും പടയപ്പ ജനവാസ മേഖലയില്‍ ചുറ്റിക്കറങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT