കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു ഫെയല്‍ ചിത്രം
Kerala

യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിട്ടില്ല; ബസ് തടഞ്ഞ് കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചു

യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാർ: യാത്രക്കാരെ ട്രിപ് ജീപ്പിലേക്ക് ഇറക്കിവിടാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീപ്പ് ഡ്രൈവർ കെഎസ്ആർടിസി കണ്ടക്ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ കണ്ടക്ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ജീപ്പ് ഡ്രൈവർ ഒളിവില്‍ പോയി.

ഞായറാഴ്ച രാത്രി 9.30ന് പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം. മൂന്നാറിൽ നിന്ന് തേനിക്ക് പോകുന്നതിനായി ബസിൽ കയറിയ യാത്രക്കാരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകുന്നതിന് ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തർക്കം. ഇതിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് മദ്യ ലഹരിയിലായിരുന്ന ഇയാൾ ബസിനുള്ളിൽ കയറി ജോബിനെ മർദിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് ജീപ്പുമായി ദേവികുളം ഭാ​ഗത്തേക്ക് കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് ജോബിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT