വിഡി സതീശന്‍ express
Kerala

'രാഷ്ട്രീയത്തിനപ്പുറം പക്വമായ നിലപാടുകള്‍ എടുക്കുന്നു'; വി ഡി സതീശനെ പ്രശംസിച്ച് മുരളി തുമ്മാരുകുടി

ചാരക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്രയുടെ പേരില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്ന സതീശന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് മുരളി തുമ്മാരുകുടിയുടെ പ്രശംസ

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയത്തിനപ്പുറം പക്വമായ നിലപാടുകള്‍ എടുക്കുന്ന ആളാണ് പ്രതിപക്ഷനേതാവ് വിഡി സതീശനെന്ന് മുരളി തുമ്മാരുകുടി. അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും പക്വമായ നിലപാടുകള്‍ എടുത്ത് വിഡി സതീശന്‍ കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാവുകയാണെന്നും അദ്ദേഹം ഫെയ്ക്ബുക്കില്‍ കുറിച്ചു.

ചാരക്കേസില്‍ പിടിയിലായ ജ്യോതി മല്‍ഹോത്രയുടെ പേരില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്താനില്ലെന്ന സതീശന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് മുരളി തുമ്മാരുകുടിയുടെ പ്രശംസ. ജ്യോതി മല്‍ഹോത്ര ചാര പ്രവര്‍ത്തക ആണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ടൂറിസം മന്ത്രി അവരെ കേരളത്തിലേക്ക് വിളിക്കില്ലായിരുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.

'അടുത്തയുടെയുണ്ടായ പല വിഷയങ്ങളിലും താല്‍ക്കാലിക രാഷ്ട്രീയത്തിനപ്പുറമായി പക്വമായ നിലപാടുകള്‍ എടുക്കുന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്‍ തീര്‍ച്ചയായും കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തനാവുകയാണെന്നാണ്' മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

'പലരും നമ്മുടെ കൂടെ നിന്ന് ഫോട്ടോ എടുക്കില്ലേ.. അവര്‍ നാളെ ഒരു കേസില്‍ പ്രതിയായാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. ഉത്തരവാദപ്പെട്ട പ്രതിപക്ഷമാണ് ഞങ്ങള്‍. ഈ അവസ്ഥയില്‍ സിപിഎമ്മായിരുന്നുവെങ്കില്‍ അവരിത് ഉപയോഗിച്ചേനെ. ഞാന്‍ ആവശ്യമില്ലാതെ ആരുടെയും മെക്കിട്ട് കേറില്ല. നിര്‍ദോഷമായാണ് ഇക്കാര്യത്തില്‍ മന്ത്രിയും ടൂറിസം വകുപ്പും പെരുമാറിയത്. അതിനൊക്കെ ശേഷമാണ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേസില്‍ പ്രതിയാകുന്നത്'. സതീശന്‍ വ്യക്തമാക്കി.

ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും, അവര്‍ പാകിസ്ഥനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്.

Murali Thummarukudy praises VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT