കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ സുഹൃത്തിനെ തമിഴ്‌നാട് സ്വദേശി കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കൊല്ലം സ്വദേശി പ്രശാന്തനും തമിഴ്‌നാട് സ്വദേശി രമേഷ് പാണ്ഡ്യനും ആക്രി സാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനം നടത്തുന്നവരും സുഹൃത്തുക്കളും ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപമുള്ള ആക്രി കടയുടെ മുന്‍ വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ അടുത്തുള്ള കച്ചവടക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മദ്യ ലഹരിയിലാണ് പ്രതി കൊലപാതകം നടത്തിയത്. കട്ടപ്പന പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates