പ്രതീകാത്മക ചിത്രം 
Kerala

ഹോട്ടലില്‍ വാക്കുതര്‍ക്കം; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി ന​ഗരത്തിൽ ഹോട്ടലിൽ വാക്കുതർക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തി. എറണാകുളം നോർത്തിൽ ഇ എം എസ് സ്മാരക ടൗൺ ഹാളിന് സമീപത്തെ ഭക്ഷണശാലയിലാണ് കൊലപാതകം നടന്നത്. ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കഴുത്തിലേക്ക് മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് നഗരത്തില്‍ തിരച്ചല്‍ നടത്തുകയാണ്. 

കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി എഡിസണാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം മുളവുകാട് സ്വദേശി സുരേഷാണ് ഇയാളെ കൊലപ്പെടുത്തിയത്. കുത്തിയതിന് ശേഷം ഇയാള്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തേക്കാണ് പോയത്. ഇവിടേയുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT