കിലുക്കൻ ജോസ് murder 
Kerala

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകൻ വെടിവച്ച് കൊന്നു; തോക്കുമായി സ്റ്റേഷനിൽ; നടുങ്ങി നാട്

വൈകീട്ട് ഏഴ് മണിക്കാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു. മഞ്ഞപ്ര വടക്കുംഭാ​ഗം കിലുക്കൻ ജോസ് (55) ആണ് മരിച്ചത്. അയൽവാസിയായ പോളിയാണ് ജോസിനെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ പോളി അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏഴ് വർഷം മുൻപ് പോളിയുടെ പിതാവ് കാളാപറമ്പൻ ജോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വെടിയേറ്റ് മരിച്ച കിലുക്കൻ ജോസ്.

കാലടിയുടേയും അയ്യമ്പുഴയുടേയും അതിർത്തിയിലുള്ള കോതായി തോട്ടിൽ കുളിക്കുകയായിരുന്നു ജോസിനു നേർക്ക് പോളി നിറയൊഴിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. കാലടി സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. പ്രതിയായ പോളി തോക്കുമായി അയ്യമ്പള്ളി സ്റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം കാലടി പൊലീസിനു കൈമാറുമെന്നു അയ്യമ്പുഴ പൊലീസ് വ്യക്തമാക്കി.

ബാങ്കുകളിലേക്കും മറ്റും പണം കൊണ്ടു പോകുന്ന സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ സുരക്ഷാ ജീവനക്കാരനാണ് പോളി. ജോലിയുടെ ഭാ​ഗമായി കിട്ടിയ ലൈസൻസുള്ള തോക്കുപയോ​ഗിച്ചാണ് പോളി ജോസിനു നേരെ നിറയൊഴിച്ചത്. ജോസിന്റെ പുറത്താണ് വെടി കൊണ്ടത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റും.

ഏഴ് വർഷം മുൻപ് വഴിയുമായി ബന്ധപ്പെട്ട അതിർത്തി തർക്കത്തെ തുടർന്നാണ് കാളാപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വാക്കു തർക്കമുണ്ടായി പിന്നാലെ ഇത് കൈയാങ്കളിയായി. അതിനിടെ കിലുക്കൻ ജോസ് കപ്പയുടെ കടഭാ​ഗം കൊണ്ട് കാളാപറമ്പൻ ജോസിനെ അടിച്ചു. പിന്നാലെയാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

കേസിൽ കിലുക്കൻ ജോസിനെ ശിക്ഷിച്ചിരുന്നു. എന്നാൽ ശിക്ഷ കുറ‍ഞ്ഞുപോയെന്ന ആക്ഷേപത്തെ തുടർന്നു അപ്പീൽ അടക്കമുള്ള നിയമ നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം.

murder, revenge shooting: Middle aged man shot dead in Manjapra, Angamaly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT