

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ നാളെ കണ്ണൂരിൽ. വിമാനത്താവളത്തിൽ നിന്നു പിണറായി വരെയാണ് റോഡ് ഷോ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഉടക്കി പാർട്ടി വിട്ട ടികെ ഗോവിന്ദന്റെ മരുമകൾ ടികെ സുലേഖ റോഡ് ഷോയുടെ മുൻനിരയിൽ തന്നെയുണ്ടാകും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സുലേഖ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇക്കുറിയും പിണറായി വിജയൻ ധർമ്മടത്ത് നിന്നാണ് ജനവിധി തേടുന്നത്.
ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി, ധർമ്മടം, പിണറായി, മുഴപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ചേർന്നതാണ് ധർമ്മടം നിയമസഭാ മണ്ഡലം. 2008ലാണ് ധർമ്മടം മണ്ഡലം രൂപീകരിക്കപ്പെട്ടത്. 2021ൽ 95,522 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates