സൗമ്യ stabbed to death 
Kerala

തൃശൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

വീട്ടുകാർ തമ്മിൽ വർഷങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു. സൗമ്യ (45)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം കിണറ്റിൽ ചാടിയ പ്രതി തോമസിനെ ഫയർഫോഴ്സ് എത്തി പുറത്തെടുത്തു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് ദാരുണ സംഭവം. വീട്ടുകാർ തമ്മിൽ വർഷങ്ങളായി തർക്കമുണ്ട്. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.

മരിച്ച സൗമ്യ വിവാഹമോചിതയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു സൗമ്യ. 63കാരനായ തോമസ് വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ കുത്തിയത്.

യുവതിയുടെ നിലവിളി കേട്ട് നാട്ടുകാരും വീട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കൂർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി തോമസ്.

murder: A young woman was stabbed to death by her neighbor in Ollur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT