Anisha Ashraf talking with Minister V sivankutty 
Kerala

മസ്‌കുലാര്‍ ഡിസ്‌ട്രോഫി 'സ്വപ്‌നങ്ങള്‍ക്ക് തടസമാകില്ല'; പത്താംതരം തുല്യതാ പരീക്ഷ അനീഷയ്ക്ക് വീട്ടിലിരുന്ന് എഴുതാം

പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച തൃശ്ശൂര്‍ തളിക്കുളത്തെ അനീഷ അഷ്‌റഫിന് പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാം. അനീഷ അഷ്‌റഫിന് പ്രത്യേക അനുമതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രത്യേക കേസായി പരിഗണിച്ചാണ് ഈ അനുമതി നല്‍കിയതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. 2023-ല്‍ അനീഷ അഷ്‌റഫിന് ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ സാക്ഷരതാമിഷന്‍ പ്രത്യേക അനുമതി നല്‍കിരുന്നു. പരിക്ഷയില്‍ അവര്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

പേശികള്‍ ക്രമേണ നശിക്കുന്ന മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ ജനിതക രോഗം ബാധിച്ച വ്യക്തിയാണ് 32 വയസ്സുള്ള അനീഷ അഷ്‌റഫ്. എട്ടാം വയസ്സില്‍ രോഗം പിടിപെടുകയും 11 വയസ്സായപ്പോഴേക്കും നടക്കാന്‍ കഴിയാതെ പഠനം ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്നു. നിലവില്‍ കസേരയില്‍ ഇരിക്കാന്‍ പോലും പ്രയാസമുള്ള അവസ്ഥയിലാണ്.

പത്താംതരം തുല്യതാ പരീക്ഷ വീട്ടിലിരുന്ന് എഴുതാന്‍ അനുവദിക്കണമെന്ന അനീഷ അഷ്‌റഫിന്റെ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാര്‍ക്കായുള്ള കമ്മീഷണറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരീക്ഷാഭവന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. പരീക്ഷാര്‍ത്ഥിയുടെ സൗകര്യത്തിനായി വീട്ടിലെ ഒരു മുറി സ്‌കൂള്‍ പരീക്ഷാ ഹാളിന് സമാനമായി സജ്ജീകരിക്കണം. മുറിയില്‍ വിദ്യാര്‍ത്ഥിയും ഇന്‍വിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. പരീക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷാ പേപ്പര്‍ ഉള്‍പ്പെടെയുള്ളവ അധികാരികളെ ഏല്‍പ്പിക്കേണ്ട ഉത്തരവാദിത്വം ഇന്‍വിജിലേറ്റര്‍ക്കായിരിക്കും.

പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പരീക്ഷയുടെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണം. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പരീക്ഷാഭവന്‍ സെക്രട്ടറി ഏര്‍പ്പെടുത്തേണ്ടതും വിവരം വിദ്യാര്‍ത്ഥിയെ അറിയിക്കേണ്ടതുമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാരായവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷ അഷ്‌റഫിന്റെ ഇച്ഛാശക്തി മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

2021-ലെ ലോക ഭിന്നശേഷി ദിനത്തില്‍ സാമൂഹ്യനീതി വകുപ്പ് നടത്തിയ 'ഉണര്‍വ്വ്' എന്ന ഓണ്‍ലൈന്‍ മത്സരത്തില്‍ അനീഷ അഷ്‌റഫ് എഴുതിയ കഥയ്ക്ക് തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. കൂടാതെ, 2023-ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃകാ വ്യക്തി എന്ന വിഭാഗത്തില്‍ സംസ്ഥാന ഭിന്നശേഷി അവാര്‍ഡും നേടിയിട്ടുണ്ട്.

Anisha Ashraf of Thalikulam, Thrissur, who suffers from a rare genetic disease called muscular dystrophy, will be able to write her 10th grade equivalency exam from home.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

തുടരും ഐഎഫ്എഫ്‌ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍

'ഒരു ക്രൈസ്തവനും ന്യൂനപക്ഷ മന്ത്രിയായിട്ടില്ല', സഭാസ്വത്തുക്കള്‍ കൈയടക്കാന്‍ നീക്കം; ആശങ്ക പ്രകടിപ്പിച്ച് കെസിബിസി- വിഡിയോ

ഗുണനിലവാരമില്ല, വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

SCROLL FOR NEXT