Muslim League 
Kerala

ബോർഡ്, കോർപറേഷൻ അധ്യക്ഷ നിയമനം: മുസ്ലിം ലീഗ് പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഉടനെന്ന് സൂചന

മുഖ്യമന്ത്രിക്ക് പട്ടിക നൽകിയെന്ന വാർത്ത തള്ളി പിഎംഎ സലാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ലക്ഷ്മി ആതിര

മലപ്പുറം: വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പട്ടിക സംബന്ധിച്ച് പാർട്ടിയിൽ അവ്യക്തത തുടരുന്നു. പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പട്ടികയ്ക്ക് അംഗീകാരം നൽകിയെന്നാണ് സൂചനയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതാണ് ആശയക്കുഴപ്പത്തിന് കാരണം

സംസ്ഥാന ഭാരവാഹികൾക്കും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുമാകും അധ്യക്ഷ സ്ഥാനങ്ങളിൽ ഭൂരിഭാഗവും ലഭിക്കുകയെന്നായിരുന്നു ആദ്യഘട്ടത്തിലെ റിപ്പോർട്ടുകൾ. ജില്ലാ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും പട്ടികയിൽ ഇടംപിടിക്കുമെന്നും സൂചനയുണ്ട്. എന്നാൽ പ്രഖ്യാപനം വൈകുന്നത് സ്ഥാനങ്ങൾ ഉറപ്പായെന്ന് കരുതിയ നേതാക്കളെപ്പോലും ആശങ്കയിലാക്കിയിട്ടുണ്ട്

സാദിഖലി തങ്ങൾ അധ്യക്ഷന്മാരുടെ പട്ടികയിൽ ഒപ്പിട്ടിട്ടുണ്ട്. അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്. തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാകും' ഒരു മുതിർന്ന നേതാവ് പറഞ്ഞു.

അതേസമയം, ബോർഡ്, കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള പ്രാഥമിക പട്ടിക മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന വാർത്തകൾ പാർട്ടി ജനറൽ സെക്രട്ടറി പിഎ.എ സലാം തള്ളി. നിയമനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ മുസ്‌ലിം ലീഗും യുഡിഎഫും കൈക്കൊള്ളുന്ന തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്നും പുറത്തുനിന്നുള്ള കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ പാർട്ടിയുമായോ മുന്നണിയുമായോ ബന്ധമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ലഭിച്ച അതേ എണ്ണം അധ്യക്ഷ സ്ഥാനങ്ങളാണ് ഇത്തവണയും മുസ്‌ലിം ലീഗിന് അനുവദിച്ചിട്ടുള്ളത്. 35-ലധികം സ്ഥാനങ്ങളാണ് ഇതുവഴി പാർട്ടിക്ക് ലഭിക്കുക. യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകൾക്കും അർഹമായ പരിഗണന ലഭിക്കുമെന്നാണ് സൂചന. ഈ സംഘടനകളിലെ ഭാരവാഹികൾക്കു പുറമെ നിലവിൽ പാർട്ടിയിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത മുതിർന്ന നേതാക്കളെയും പരിഗണിക്കുന്നുണ്ട്.

അധ്യക്ഷ സ്ഥാനങ്ങൾ ലഭിക്കാത്തവരെ വിവിധ കമ്മിഷനുകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും ഡയറക്ടർ ബോർഡുകളിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

Uncertainty persists within the Indian Union Muslim League (IUML) regarding the finalisation and official announcement of its nominees for the chairmanships of various state boards and corporations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെ എസ് യുക്കാര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ല, ഉണ്ടായത് ഉന്തുംതള്ളും'; എസ്‌ഐടി റിപ്പോര്‍ട്ട്

'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ല; മൃതദേഹത്തോട് അനാദരവ് അരുത്': യുഎഇയിൽ മരിച്ചയാളുടെ സംസ്കാരം ഉറപ്പാക്കാൻ ഇടപെട്ട് ഹൈക്കോടതി

വൈദ്യുതി ബില്ലിൽ സംശയമുണ്ടോ?, സ്വയം പരിശോധിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

"സീനി'ലെ എൻ കാരക്ടർ മോശമായവൻ കെടയാത്, പാവമാണ്'; നസ്‌ലിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് സൂര്യയും ജ്യോതികയും

അരനൂറ്റാണ്ടിന്റെ സൗഹൃദത്തിന് ടൗൺഷിപ്പിൽ പുതിയ വിലാസം: ദുരന്തം അകറ്റിയ രാധയും നബീസയും വീണ്ടും ഒന്നിക്കുന്നു