ലീഗ് നേതാക്കളും വിഡി സതീശനും S.Gopakumar
Kerala

കെസി വേണുഗോപാലിനെതിരെ പോരിനുറച്ച് മുസ്ലീം ലീഗ്; രാഹുൽ ഗാന്ധിക്ക് പരാതി നൽകി, കോൺഗ്രസിൽ ഗ്രൂപ്പ് യുദ്ധം രൂക്ഷം

പഴയ എ-ഐ പോര് ഓർമ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികൾ കൈവിട്ടിറങ്ങിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഘടകത്തിനെതിരെ ശക്തമായ നിലപാടുമായി മുസ്ലീം ലീഗ് രംഗത്ത്. തങ്ങൾക്കെതിരെ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് മുസ്ലീം ലീഗ് നേതൃത്വം. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ തന്നെ നേരിൽ ബന്ധപ്പെട്ടിരിക്കുകയാണ് ലീഗ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ പിന്തുണച്ചതിലുള്ള പ്രതിഷേധമാണ് ഈ വേട്ടയാടലിന് പിന്നിലെന്നും വിലയിരുത്തലുണ്ട്.

തങ്ങൾക്കെതിരെ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് മറുപടിയായി എപി അനിൽകുമാർ, ടി സിദ്ധീഖ് തുടങ്ങി കെസി വേണുഗോപാൽ പക്ഷത്തെ പ്രബലരായ മന്ത്രിമാരെയും എംഎൽഎമാരെയും ലീഗിന്റെ പരിപാടികളിലേക്ക് ക്ഷണിക്കാതിരിക്കാനും ബഹിഷ്‌കരിക്കാനും തീരുമാനമായതാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങള്‍ നൽകുന്ന സൂചന.

കോൺഗ്രസിൽ പഴയ എ-ഐ പോര് ഓർമ്മിപ്പിച്ച് കെസി-വിഡി ചേരിപ്പോര്

അതിനിടെ, കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ ശൈലി മാറ്റം ശക്തമായി ഉന്നയിക്കാൻ കെ.സി. പക്ഷവും എ ഗ്രൂപ്പും തീരുമാനിച്ചു. ചർച്ച കൂടാതെയുള്ള തീരുമാനങ്ങൾ വന്നാൽ മന്ത്രിസഭാ യോഗത്തിൽ വീണ്ടും എതിർക്കാനാണ് കെസി പക്ഷത്തിന്റെ നീക്കം. സർക്കാരിനെ അസ്ഥിരപ്പെടുത്തലല്ല ലക്ഷ്യമെന്നും, കൂട്ടായ ചർച്ചകൾക്ക് വേണ്ടിയാണ് ഈ നീക്കമെന്നുമാണ് കെസി പക്ഷത്തിന്റെ വാദം. എന്നാൽ, എല്ലാം ആസൂത്രിതമാണെന്നും മന്ത്രിമാരെ ഇറക്കിയുള്ള നീക്കങ്ങളിൽ അസ്വാഭാവികതയുണ്ടെന്നുമാണ് വിഡി സതീശൻ പക്ഷത്തിൻറെ നിഗമനം.

മന്ത്രിസഭാ യോഗത്തിലുണ്ടായ അസാധാരണ തർക്കം സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തിന് പുതിയ ഊർജ്ജം പകർന്നിരിക്കുകയാണ്. തർക്കം ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെങ്കിലും, സമവായത്തിന്റെ യാതൊരു സൂചനയും ഇരുപക്ഷത്തുമില്ല. പഴയ എ-ഐ പോര് ഓർമ്മിപ്പിക്കും വിധത്തിലേക്ക് കെസി-വിഡി ചേരികൾ കൈവിട്ടിറങ്ങിക്കഴിഞ്ഞു.മന്ത്രിസഭാ യോഗത്തിന് മുൻപ് കെസി പക്ഷത്തെ മൂന്ന് മന്ത്രിമാർ രഹസ്യയോഗം ചേർന്ന് മുഖ്യമന്ത്രിയെ ലക്ഷ്യമിടാൻ തീരുമാനിച്ചെന്നാണ് വിഡി പക്ഷത്തിന്റെ ഗുരുതര ആരോപണം. സർക്കാരിന് ആറാം മാസം തികയുന്ന ദിനം തന്നെ സർക്കാരിനെ കരിവാരിത്തേക്കലായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും ഇവർ ആക്ഷേപിക്കുന്നു.

എന്നാൽ, മന്ത്രിസഭാ യോഗത്തിലെ അഭിപ്രായപ്രകടനം സ്വാഭാവികമാണെന്നാണ് കെസി പക്ഷത്തിന്റെ നിലപാട്. ഗുരുവായൂർ ദേവസ്വം നിയമനത്തിലെ അതൃപ്തിക്കിടെ പിഎസ്സി. അംഗങ്ങളുടെ പട്ടിക കൂടി മുഖ്യമന്ത്രി ഏകപക്ഷീയമായി ഇറക്കിയതാണ് പ്രതിഷേധത്തിന് കാരണമായതെന്നും ഇവർ വാദിക്കുന്നു. ഇതിനിടെ, മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയത് ആരാണെന്നതിനെച്ചൊല്ലിയും ഇരുവിഭാഗങ്ങളും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

പരാതിയുമായി എ ഗ്രൂപ്പും

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ പാരിതിയുമായി എ ഗ്രൂപ്പും രംഗതെത്തി. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെ നേരിൽ കണ്ടാണ് ഷാഫി പറമ്പിൽ എംപി, ബെന്നി ബെഹനാൻ, കെസി ജോസഫ് എന്നിവരടങ്ങുന്ന സംഘം പരാതി ബോധിപ്പിച്ചത്. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനമില്ലെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ പല തീരുമാനങ്ങളും കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നതും ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. ഗ്രൂപ്പിന് അർഹമായ പ്രാധാന്യം പലപ്പോഴും ലഭിക്കുന്നില്ലെന്ന പരിഭവവം എ ഗ്രൂപ്പ് നേതാക്കൾ പങ്കിട്ടു.

The Indian Union Muslim League (IUML) has decided to push back against alleged pressure tactics by AICC General Secretary K.C. Venugopal's faction, lodging a direct complaint with Rahul Gandhi and deciding to boycott ministers and MLAs from the KC camp, even as factional tensions intensify between the KC and Chief Minister V.D. Satheesan factions over Cabinet decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാമ്പത്തിക ലോകത്തേയ്ക്കുള്ള കണ്ണാടി'; പുതിയ അധ്യായം ചേര്‍ത്ത് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് വെബ്‌സൈറ്റ് മിഴിതുറന്നു

'15 ദിവസത്തിൽ കൂടുതൽ ഞാനത് ഉപയോ​ഗിച്ചു, നല്ല റിസൽറ്റും കിട്ടി; വാർത്ത കണ്ടപ്പോൾ ശരിക്കും ഞെട്ടി', ഫെയ്സ് ക്രീം പ്രൊമോട്ട് ചെയ്തതിൽ നടി റെനീഷ

വീട്ടിൽ വാട്ടർ ഫിൽറ്റർ ഉണ്ടോ? ഉപയോഗിക്കുമ്പോൾ ഈ 7 കാര്യങ്ങൾ മറക്കരുത്

'അങ്കമാലി ഡയറീസിന് പ്രതിഫലം ഉണ്ടായിരുന്നില്ല; ആദ്യമായി വലിയ തുക ലഭിച്ചത് ആ പരസ്യ ചിത്രത്തിലൂടെ'; തുറന്നു പറഞ്ഞ് പെപ്പെ

കെ.എ.എസ് നിയമന ചട്ടങ്ങൾ പരിഷ്കരിക്കുന്നു; ഉദ്യോഗാർഥികൾക്ക് ആശങ്ക