മുസ്ലീം സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 
Kerala

'മുസ്ലീങ്ങളെ മാത്രം ബാധിക്കുന്നതല്ല; തെരുവില്‍ ഇറങ്ങിപ്പോരാടി ജയിക്കേണ്ടതല്ല';  ഏകവ്യക്തിനിയമത്തിനെതിരെ നിയമപോരാട്ടം; മുസ്ലീം സംഘടനകളുടെ യോഗം 

ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാവരുത്. ഉത്തരവാദിത്വത്തോടെയാകണം പ്രതികരിക്കേണ്ടത് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഏകവ്യക്തി നിയമത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം വേണ്ടെന്ന് മുസ്ലീം സംഘടനകളുടെ യോഗത്തില്‍ തീരുമാനം. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് യോഗത്തിനു ശേഷം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമല്ല. വിശാലമായി കണ്ട് പ്രതികരിക്കേണ്ട വിഷയമാണ്. സാമുദായിക ധ്രുവീകരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോധവത്കരണത്തിനായി കോഴിക്കോട് അടക്കം വിവിധ സ്ഥലങ്ങളില്‍ യോഗം നടത്താനും മുസ്ലീം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

'ഏക വ്യക്തി നിയമത്തെ വിശാലമായ രീതിയില്‍ കണ്ടുകൊണ്ട്  ഈ നിയമത്തിനെതിരെ ശക്തമായ പ്രതികരണം എല്ലാവരില്‍ നിന്നും ഉണ്ടാകണം. തെരുവില്‍ ഇറങ്ങി പോരാടി ജയിക്കേണ്ട വിഷയമല്ല. നിയമപരമായും രാഷ്ട്രീയമായും നേരിടേണ്ട വിഷയമാണ്. ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം ഉണ്ടാവരുത്. ഉത്തരവാദിത്വത്തോടെയാകണം പ്രതികരിക്കേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഏകവ്യക്തിനിയമം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കെണിയില്‍ ആരും വീഴരുതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  മുസ്ലീം ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ എല്ലാം പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT