പ്രതീകാത്മക ചിത്രം Stock Image
Kerala

മുതലപ്പൊഴി അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

കണ്ണാന്തുറയിലാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: മുതലപ്പൊഴില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടം നടന്നയിടത്തുനിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെ കണ്ണാന്തുറയിലാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം അപകടത്തില്‍ ഫ്രീമോനോടൊപ്പം കാണാതായ ഷിജിനു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വള്ളംമറിഞ്ഞ് അഞ്ചുപേരാണ് അപകടത്തില്‍ പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപെട്ടു. ഇവരെ കോസ്റ്റല്‍ പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും ബോട്ടില്‍ കരയില്‍ എത്തിക്കുകയായിരുന്നു.

Muthalappozhi boat accident: Body of a fisherman found at Poonthura

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത സംഭവം: വാഗ്ദാനങ്ങൾ പാലിച്ചില്ല; സ്ഥാപനം വഞ്ചിച്ചെന്ന് കുടുംബം

നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

'ഞാനിപ്പോൾ നിങ്ങളെ ഭാര്യാ ഭർത്താക്കൻമാരായി പ്രഖ്യാപിക്കുന്നു, ഇനി നിനക്ക് വധുവിനെ ചുംബിക്കാം'; അഹാന- നിമിഷ് വിവാഹത്തിൽ ദുൽഖർ

രാത്രി ഫോൺ നോക്കുന്നത് ഉറക്കത്തെ എങ്ങനെ ബാധിക്കും? അറിയാം ഈ 5 കാര്യങ്ങൾ