എം വി ​ഗോവിന്ദൻ/ ഫെയ്സ്ബുക്ക് 
Kerala

സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കുന്നു; ഇഡിക്കെതിരെ എംവി ഗോവിന്ദന്‍ 

സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ ഇഡി കളമൊരുക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. സിപിഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കാനാണ് നീക്കമെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ഇ.ഡിയേയും സിബിഐയേയും മറ്റ് ആളുകളെയും ഉപയോഗിച്ച് ഇടതുപക്ഷ സർക്കാരിനെയും പാര്‍ട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. ആസൂത്രിതമായി പ്ലാന്‍ചെയ്ത് തിരക്കഥയുണ്ടാക്കിയാണ് ഇതൊക്കെ നടത്തുന്നത്. തൃശ്ശൂരില്‍ സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്ര.

കരുവന്നൂർ കേസിൽ അറസ്റ്റു ചെയ്ത സിപിഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ വന്നെന്ന് പറഞ്ഞത് തെറ്റാണ്. 91 വയസ്സുള്ള സ്ത്രീക്കെതിരെ അപവാദം പ്രചരിപ്പിച്ചു. ഇ ഡിക്ക് ശാരീരികമായി കടന്നാക്രമണം നടത്താന്‍ അധികാരമുണ്ടോ. ശാസ്ത്രീയമായി അന്വേഷിക്കുകയല്ലേ അവര്‍ ചെയ്യേണ്ടത്. എന്നാൽ ശാസ്ത്രീയമായ ഒരു അന്വേഷണവും നടക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT