എംവി ഗോവിന്ദന്‍/ ഫയല്‍ 
Kerala

വിദേശത്തുപോയി പിരിച്ച ഫണ്ടിന് കണക്കില്ല; വിജിലന്‍സ് അന്വേഷണത്തില്‍ സതീശന്‍ ബേജറാവണ്ട; എംവി ഗോവിന്ദന്‍

വിദേശത്തുപോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പകപോക്കല്‍ അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്വേഷണത്തില്‍  സതീശന്‍ ബേജറാവേണ്ടതില്ല. വിദേശത്തുപോയി പിരിച്ച ഫണ്ടിന് കണക്കില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെയും വിദ്യയുടെയും വിഷയം രണ്ടാണ്. വിദ്യ നടത്തിയത് തട്ടിപ്പാണെന്നും ആര്‍ഷോയ്ക്ക് എതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. രണ്ടുവിഷയങ്ങളും പാര്‍ട്ടി കൈകാര്യം ചെയ്യും. കേസില്‍ വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎം അല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ കമ്മീഷനെ നിശ്ചയിച്ചത് കോണ്‍ഗ്രസാണ്. അവര്‍ നിശ്ചയിച്ച കമ്മീഷനെ സംബന്ധിച്ച് സിപിഎം എന്തിന് മാപ്പുപറണമെന്നും ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം, പുനര്‍ജനി പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നത്, മുഖ്യമന്ത്രി ലോകകേരള സഭയുടെ പേരില്‍ അമേരിക്കയില്‍ നടത്തുന്ന അനധികൃത പിരിവിനെ വിമര്‍ശിച്ചപ്പോഴാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ ഒരു പിരിവും നടത്തിയിട്ടില്ല. സ്പോണ്‍സര്‍മാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്കു സഹായം കൈമാറുന്ന പദ്ധതിയാണിത്. ഇതിന്റെ പേരില്‍ നേരത്തെ നടന്ന പരാതി സ്പീക്കര്‍ തള്ളിയതാണ്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും കാര്യമില്ലെന്നു തള്ളിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. അന്വേഷണം നടക്കട്ടെയന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ ഒരു കാര്യം ചെയ്യണം, പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു വിളിക്കുമ്പോള്‍ താന്‍ പേടിച്ചു പോയെന്ന് അദ്ദേഹത്തെ അറിയിക്കണം. അപ്പോള്‍ അദ്ദേഹത്തിനു സന്തോഷമാവുമല്ലോ- സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി