എം വി ​ഗോവിന്ദൻ  ഫയൽ
Kerala

പ്രവര്‍ത്തകര്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല; പിണറായി പറഞ്ഞത് ശരി: എംവി ഗോവിന്ദന്‍

പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്ത പ്രവര്‍ത്തകര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. അവര്‍ തിരുത്തണം. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരെ വോട്ടു ചെയ്യാനുള്ള അവകാശം പ്രവര്‍ത്തകര്‍ക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പയ്യന്നൂരിലും തളിപ്പറമ്പിലും പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട്. പയ്യന്നൂരില്‍ പാര്‍ട്ടി വോട്ടു പോലും മാറ്റിച്ചെയ്തിട്ടുണ്ട്. പാര്‍ട്ടി അംഗങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ അവകാശമില്ല. പാര്‍ട്ടി നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ക്കാണ് അവര്‍ വോട്ടു ചെയ്യേണ്ടത്. ജനം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ കാരണമാണ് പിണറായി വിജയന്‍ പറഞ്ഞത്.

പിണറായി വിജയന്‍ കണ്ണൂരില്‍ നാലു യോഗങ്ങളിലാണ് പങ്കെടുത്തത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രക്കമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ തന്നെയാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ, ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് വിവാദം ഉണ്ടാക്കുന്നത്. പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചശേഷമാണ്, പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചവരെ പിണറായി വിജയന്‍ വിമര്‍ശിച്ചതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ടി കെ ഗോവിന്ദന്‍ സിപിഎമ്മിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പറയാന്‍ ആരാണ്?. വര്‍ഗവഞ്ചനയുടേയും ചതിയുടേയും ഭാഗമായി യുഡിഎഫിലേക്ക് പോയ ആളാണ്. വി കുഞ്ഞികൃഷ്ണനും അങ്ങനെ തന്നെ. അവര്‍ പറയുന്നത് പാര്‍ട്ടി ആധികാരികമായി എടുക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മാറിച്ചിന്തിക്കാന്‍ കാരണമൊന്നും ഉണ്ടായില്ലേ?, ജനങ്ങളാണോ പാര്‍ട്ടിയാണോ തെറ്റു തിരുത്തേണ്ടത് തുടങ്ങിയ മാധ്യമങ്ങളുടെ ചോദ്യത്തിന് എംവി ഗോവിന്ദന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ജനങ്ങള്‍ക്കാണ് തെറ്റുപറ്റിയതെന്ന പിണറായിയുടെ പ്രസംഗത്തില്‍ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് പിന്തുണച്ച് എം വി ഗോവിന്ദന്‍ രംഗത്തു വന്നത്.

CPM State Secretary M.V. Govindan stated that what Pinarayi Vijayan said is entirely correct.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

വാലിൽ ഗുരുതര പരിക്ക്, വേദന തിന്ന് കാട്ടാന ചുറ്റിത്തിരിയുന്നു; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പട്ടികയിൽ തിരിമറി നടത്താൻ ശ്രമം; പത്തിയൂർ വില്ലേജ് ഓഫീസ് ഉപരോധിച്ച് സിപിഎമ്മും ദുരിതബാധിതരും

റോഡിലെ നിയമ ലംഘനം:'12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍'; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിലിന് അധികാരമില്ല: സുപ്രീംകോടതി