പ്രതീകാത്മക ചിത്രം  file
Kerala

കാക്കി കണ്ട് വണ്ടി തിരിച്ച് വിട്ട് ഓടണ്ട, റോഡില്‍ എംവിഡി മഫ്തിയില്‍

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിനെ കണ്ട് വഴി തിരിച്ച് വിട്ട് ഓടാന്‍ ഇനി ശ്രമിക്കണ്ട. റോഡുകളില്‍ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളിലായിരിക്കും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ റോഡിലിറങ്ങുക. സ്‌ക്വാഡുകളായി തിരിഞ്ഞാവും പരിശോധന. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും.

നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കും. സീബ്രാ ലൈനിന് മുകളിലോ ലൈനില്‍ നിന്നും ഒന്നരമീറ്റര്‍ ദൂരപരിധി പാലിക്കാതെയും വാഹനം നിര്‍ത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.

MVD will conduct checking in mufti at road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്