മാട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ജയിലിന് പുറത്ത് ഒരുക്കിയ സ്വീകരണം  
Kerala

കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിലിന് പുറത്ത് സ്വീകരണം

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൈക്കൂലി കേസില്‍ അറസ്റ്റിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം. ചേര്‍ത്തലയില്‍ നിന്ന് വിജിലന്‍സ് അറസ്റ്റ് ചെയ്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി ബിജുവിനെയാണ് ബസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചത്. സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍ കെജി ബിജു അറസ്റ്റിലാകുന്നത്. 2600 രൂപ കൈക്കൂലി വാങ്ങി എന്ന് ആരോപിച്ച് വിജിലന്‍സ് അറസ്റ്റ് ഉണ്ടായത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്നു കെ ജി ബിജു. റിമാന്‍ഡ് കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് ആലപ്പുഴയില്‍ നിന്നെത്തിയവര്‍ ജയിലിന് മുന്നില്‍ സ്വീകരണം ഒരുക്കിയത്. റിട്ടയര്‍മെന്റിന് രണ്ടുമാസം ബാക്കി നില്‍ക്കെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ബിജുവിനെ കള്ളകേസില്‍ കുടുക്കിയതാണെന്ന് സ്വീകരണത്തിന് എത്തിയവരുടെ ആരോപണം.

37 വര്‍ഷം സര്‍വീസുള്ള കെ ജി ബിജുവിനെതിരെ മുന്‍പ് ഒരാരോപണവും ഉണ്ടായിട്ടില്ലെന്നാണ് സ്വീകരിക്കാന്‍ എത്തിയവര്‍ പറയുന്നത്. ആലപ്പുഴയില്‍ നിന്ന് ബസില്‍ ആളുകള്‍ കോട്ടയത്ത് എത്തി സ്വീകരണം നല്‍കുകയായിരുന്നു. ബിജുവിനെ മനഃപൂര്‍വം കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് സ്വീകരിക്കാനെത്തിയവര്‍ പറയുന്നത്.

MVI who arrested in bribery case, receives welcome outside Jail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT