ഉമ്മന്‍ചാണ്ടിയുടെ കബറിടം- എം വിന്‍സെന്റ് 
Kerala

'ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ നിന്ന്'; വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ വിന്‍സെന്റ് എത്തുക പുതുപ്പള്ളി വഴി

വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിനിടെയാണ് വിന്‍സെന്റിന്റെ നീക്കം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ് എത്തുക പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ച ശേഷം. വിഴിഞ്ഞം പദ്ധതിയുടെ ക്രഡിറ്റുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദത്തിനിടെയാണ് വിന്‍സെന്റിന്റെ നീക്കം. തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുതുപ്പള്ളിയിലേക്ക് തിരിച്ചു.

നാളെ രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ച ശേഷമാകും വിന്‍സെന്റ് വിഴിഞ്ഞത്തേക്ക് തിരിക്കുക. തുറമുഖം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ വിന്‍സെന്റിന് സ്റ്റേജില്‍ ഇരിപ്പിടമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂര്‍ എംപിയാണ് ക്ഷണം ലഭിച്ച മറ്റൊരാള്‍. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് വിന്‍സെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

'പുതുപ്പള്ളിയിലേക്ക്.... നാളെ ഉദ്ഘാടനത്തിന് എത്തുന്നത് സാറിന്റെ കബറിടത്തില്‍ നിന്ന്' എം.വിന്‍സെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT