സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/  ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
Kerala

'പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് മനസ്സ് പറയുന്നത്; അന്തിമ തീരുമാനം യുഡിഎഫിന്റേതെന്ന് സാദിഖലി തങ്ങള്‍'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറണമെന്നാണ് മുസ്‌ലിം ലീഗിന്റെ നിലപാടെന്ന് സൂചന നല്‍കി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ് തന്റെ മനസ്സ് പറയുന്നതെന്നും പൊതുജനാഭിപ്രായം പരിഗണിച്ച് യുഡിഎഫ് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നമ്മുടെ എല്ലാവരുടെയും മനസ്സ് പറയുന്നത് പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നാണ്. അതനുസരിച്ച് യുഡിഎഫ് തീരുമാനമെടുക്കും. പി.എം ശ്രീ പദ്ധതിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് യുഡിഎഫ് പൊതുജനാഭിപ്രായം പരിഗണിക്കും. അനുകൂലമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്,' സാദിഖലി തങ്ങള്‍ പറഞ്ഞു.

പി.എം ശ്രീ പദ്ധതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേരത്തെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം നേരിട്ടിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുന്നതിന് തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യസഭയില്‍ വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന സംസ്ഥാനങ്ങള്‍ക്ക് പി.എം ശ്രീ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് രാജ്യസഭാംഗം പി വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി കേരളത്തിന് ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.

നിലവിലുള്ള സിലബസില്‍ മാറ്റം വരുത്തില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആദ്യഘട്ടത്തില്‍ പി.എം ശ്രീ പദ്ധതി തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യസഭയിലെ കേന്ദ്രത്തിന്റെ വിശദീകരണത്തിന് പിന്നാലെ ലീഗ് നേതൃത്വം നിലപാട് പുനഃപരിശോധിക്കുകയായിരുന്നു.

പി.എം ശ്രീ പദ്ധതിയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രിസഭാ ഉപസമിതി വിഷയം പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

'My heart tells me to withdraw from PM Shri project; final decision belongs to UDF,' says Sadiqali Thangal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നത് ആര്‍എസ്എസ് നയം, സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണം'

കരുതലിന്റെ 'ഫയർ' കരങ്ങൾ; ഒരു ദിവസം മുഴുവൻ വൈദ്യുതി ലൈനിൽ കുടുങ്ങിക്കിടന്നു; ഒടുവിൽ പ്രാവിന് പുതുജീവൻ

ആകാശച്ചുഴിയോ, ലഹരിയോ? എയര്‍ ഇന്ത്യ പൈലറ്റിനെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കി

റൊണാൾ‍ഡോയുടെ 'ഇല്ലാത്ത കല്ല്യാണം'; പള്ളിയിലേക്ക് ഇടിച്ചു കയറി പതിനായിരങ്ങൾ! (വിഡിയോ)

കാര്‍ പാറയിലിടിച്ച് 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നുപേര്‍ക്ക് ദാരുണാന്ത്യം