എന്‍ വാസു  
Kerala

കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് എന്‍ വാസു; അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോയെന്ന് കോടതി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണ്ണം പൊതിഞ്ഞതായി രേഖകളില്ലെന്ന് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍ വാസു ഹൈക്കോടതിയില്‍. ദേവസ്വം രേഖകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് ഹൈക്കോടതിയില്‍ വാസുവിന്റെ അഭിഭാഷകന്‍ വാദിച്ചു. വാസുവിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്റെ പരാമര്‍ശം. ഇതുകേട്ട കോടതി അങ്ങനെയെങ്കില്‍ ഈ കേസ് തന്നെ ഇല്ലല്ലോ എന്ന് മറുപടി നല്‍കി.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം കമ്മീഷണറായ എന്‍ വാസു കേസില്‍ മൂന്നാം പ്രതിയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ പ്രതിയാക്കിയിരുന്നത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയെന്നും അങ്ങനെ വലിയ സ്വര്‍ണക്കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് എന്‍.വാസുവിനെതിരായ കേസ്. എന്നാല്‍ അത് സ്വര്‍ണം പൊതിഞ്ഞതുതന്നെയാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയിലെടുത്ത നിലപാട്.

ശബരിമലയിലെ കമ്മീഷണറായിരുന്ന വാസുവിന് അവിടെയുള്ള കാര്യങ്ങളെ കുറിച്ച് ധാരണ ഉണ്ടാകേണ്ടിയിരുന്നുവെന്നും അവിടെ നേരത്തെ സ്വര്‍ണം പൂശിയ കാര്യം വാസു അറിഞ്ഞിരിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. സ്വര്‍ണം പൂശാനുള്ള കത്ത് ദേവസ്വം ബോര്‍ഡിലേക്ക് കൈമാറുമ്പോള്‍ മുന്‍പ് സ്വര്‍ണം പൊതിഞ്ഞതായിരുന്നുവെന്ന് രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇതിനിടെയാണ് പുതിയ വാദവുമായി അഭിഭാഷകനെത്തിയത്. എന്നാല്‍ കട്ടിളപ്പാളി സ്വര്‍ണ്ണം പൊതിഞ്ഞിരുന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. അതേസമയം എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി.

 N Vasu on highcourt sabarimala gold scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

ICSIL: ഡാറ്റ എൻട്രി ഓപ്പറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്; പത്ത്,ബിരുദം യോഗ്യത, അഭിമുഖത്തിലൂടെ നിയമനം

ആനക്കലിയില്‍ സംസ്ഥാനത്ത് രണ്ട് മരണം; ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ആദ്യം ഗ്യാസ്, പിന്നെ പെട്രോള്‍-ഡീസല്‍': വിലക്കയറ്റ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തി, ഇടിമിന്നലേറ്റ് പൊലീസുകാരനും അഞ്ച് ഭക്തർക്കും പരിക്ക്

SCROLL FOR NEXT