പ്രതീകാത്മക ചിത്രം 
Kerala

പത്തുപവൻ സൂക്ഷിച്ചിരുന്ന അലമാരയിൽ നിന്ന് ഒന്നര പവൻ മാത്രം എടുത്തു; വേറിട്ട മോഷണം 

പ​ത്തു പ​വ​നോ​ളം സൂ​ക്ഷി​ച്ചിരുന്ന അ​ല​മാ​ര​യി​ൽ​ നി​ന്നും ഒ​ന്ന​ര പ​വ​ൻ മാ​ത്രം എ​ടു​ത്ത് മോ​ഷ്ടാ​വ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പ​ത്തു പ​വ​നോ​ളം സൂ​ക്ഷി​ച്ചിരുന്ന അ​ല​മാ​ര​യി​ൽ​ നി​ന്നും ഒ​ന്ന​ര പ​വ​ൻ മാ​ത്രം എ​ടു​ത്ത് മോ​ഷ്ടാ​വ്. വീട്ടിൽ നിന്ന് മോഷണം പോയ മൊബൈൽ ഫോൺ കണ്ടെടുത്തതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ഓ​ടെ നാദാപുരം വ​ള​യം ചു​ഴ​ലി​യി​ലാ​ണ് സം​ഭ​വം. ചാ​ത്ത​ൻ​ക​ണ്ടി​യി​ൽ ര​വീ​ന്ദ്ര​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം നടന്നത്. കാ​ർ​പ​ന്റ​റാ​യ ര​വീ​ന്ദ്ര​നും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​യ ഇ​വ​രു​ടെ ഭാ​ര്യ​യും ജോ​ലി​ക്കു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. 

ഈ ​സ​മ​യ​ത്ത് ഇ​വ​രു​ടെ ചെ​റി​യ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.20 വ​യ​സ്സ് മാ​ത്രം തോ​ന്നി​ക്കു​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാഭരണങ്ങളിൽ ​നി​ന്ന് ഒ​രു പ​വ​ന്റെ ഒ​രു മാ​ല​യും ഒ​രു മോ​തി​ര​വും മാ​ത്ര​മെ​ടു​ത്ത് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. ബാ​ക്കി സ്വ​ർ​ണം ഭ​ദ്ര​മാ​യി ബാ​ഗി​ൽ​ത​ന്നെ വെ​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്ന​ത്.

ഇ​തോ​ടൊ​പ്പം വീ​ട്ടി​ലെ ഒ​രു മൊ​ബൈ​ൽ ഫോ​ണും കാ​ണാ​താ​യി. ഈ ​ഫോ​ൺ പി​ന്നീ​ട് ചു​ഴ​ലി​യി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ജീ​പ്പി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫോ​ൺ എ​ങ്ങ​നെ ജീ​പ്പി​ൽ എ​ത്തി എ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യാ​ൻ സ​ഹാ​യി​ച്ച​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT