പ്രതീകാത്മക ചിത്രം 
Kerala

തുമ്പയില്‍ നാഗാലാന്‍ഡ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; 26കാരന്‍ കസ്റ്റഡിയില്‍

തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ യുവതി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷിനെ കസ്റ്റഡിയില്‍ എടുത്തു.

തുമ്പയില്‍ ഒരു സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് നാഗാലാന്‍ഡ് സ്വദേശിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കിലെത്തിയ അനീഷ് യുവതിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കടന്നുപിടിച്ചത്. തുടര്‍ന്ന് യുവതി ബഹളം വച്ചതോടെ നാട്ടുകാരും സഹപ്രവര്‍ത്തകരും ഓടിയെത്തി. സംഭവസ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ട യുവാവിനെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടുകയായിരുന്നു.

26കാരന്‍ നേരത്തെയും സമാമനായ കേസില്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT