CBI ഫയല്‍
Kerala

നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐക്ക് അനുമതി

. 2016 ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്. അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഹേശ്വരി സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒന്‍പത് കൊല്ലം മുന്‍പ് കാണാതായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തേടിയുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) ഡല്‍ഹി കോടതി അനുമതി നല്‍കി. 2016 ഒക്ടോബര്‍ 15 നാണ് നജീബിനെ കാണാതായത്. അന്വേഷണം നിര്‍ത്തലാക്കുന്നതിനുള്ള അനുമതി തേടി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഹേശ്വരി സ്വീകരിച്ചു. കേസില്‍ എന്തെങ്കിലും തെളിവുകളോ സൂചനകളോ ലഭിക്കുന്ന പക്ഷം കേസന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും ജഡ്ജി അനുവദിച്ചു.

നജീബിനെ കുറിച്ചുള്ള വിവരം ലഭിക്കാതായതോടെ കേന്ദ്ര അന്വേഷണ ഏജന്‍സി 2018 ല്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടി സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഇതിനെതിരെ കോടതിയെ സമീപിച്ചു. മകന്റെ തിരോധാനത്തിനു പിന്നില്‍ രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫാത്തിമ കോടതിയെ സമീപിച്ചത്.

ജെഎന്‍യുവില്‍ എംഎസ്സി ബയോടെക്നോളജി വിദ്യാര്‍ഥിയായിരുന്ന നജീബിനെ എബിവിപി പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളുമായുള്ള തര്‍ക്കത്തിനുശേഷമാണ് കോളജ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. അതിനുശേഷം നജീബ് ഓട്ടോയില്‍ കയറിപ്പോകുന്നത് കണ്ടതായി ഹോസ്റ്റല്‍ വാര്‍ഡന്‍ സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി പൊലീസില്‍ നിന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

A Delhi court has allowed the Central Bureau of Investigation (CBI) to close its investigation into Jawaharlal Nehru University (JNU) student Najeeb Ahmed, who went missing nine years ago.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT