മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആർ‌ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം 'നമ്പൂതിരി രേഖാജീവിതം' എംടി വാസുദേവൻ നായർ സുഭാഷ് ചന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകർത്താവ് സജി ജെയിംസ് സമീപം 
Kerala

'നമ്പൂതിരി രേഖാ ജീവിതം'- ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം, എംടി പ്രകാശനം ചെയ്തു

സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി, സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസാണ് ​ഗ്രന്ഥ കർത്താവ്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം 'നമ്പൂതിരി രേഖാ ജീവിതം'- പുസ്തകം പ്രകാശനം ചെയ്തു. എംടി വാസുദേവൻ നായർ സുഭാഷ് ചന്ദ്രനു നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

സമകാലിക മലയാളം വാരികയുടെ പത്രാധിപർ സജി ജെയിംസാണ് ​ഗ്രന്ഥ കർത്താവ്. എംടിയുടെ വസതിയായ നടക്കാവിലെ സിതാരയിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ 99ാം ജന്മ ദിനത്തിലാണ് ജീവചരിത്രം പുറത്തിറങ്ങുന്നത്. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്ര കലാ ജീവിതവും കലാ സഞ്ചാരങ്ങളും സമ​ഗ്രമായി തന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി