തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചു. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിങിൽ 2021ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കുറിപ്പിന്റെ പൂർണ രൂപം
അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് എൽ ഡി എഫ് സർക്കാർ. ഇതിനായി ആവിഷ്കരിച്ച നടപടികൾ വഴി പല രംഗങ്ങളിലും സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കാൻ നമുക്കായി. പല അംഗീകാരങ്ങളും സംസ്ഥാനത്തെ നേടിയെത്തുകയുമുണ്ടായി. സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചത് അതിലൊന്നാണ്. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്.
കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് ഈ പുരസ്‌കാരം നൽകുന്നത്. ഉൽപ്പന്ന രൂപകൽപ്പനയ്ക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഡിജിറ്റൽ ഹബ്ബെന്ന നിലയിൽ കേരള സ്റ്റാർട്ടപ്പ് മിഷനെ പോലുള്ള ദൗത്യങ്ങൾ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനെ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ സമിതി പ്രകീർത്തിച്ചു.
ഇത്തരത്തിൽ 3,600 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നൽകുന്നത്. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിൻ്റെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാം.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates