കിരണ്‍ 
Kerala

കഴക്കൂട്ടം പീഡന കേസ്; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ, നാല് ദിവസത്തിനകം റിപ്പോർട്ട് നൽകണം

മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കമാണ് പീഡനത്തിൽ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഴക്കൂട്ടത്ത് യുവതി ബലാംത്സം​ഗത്തിനു ഇരയായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. പ്രതിക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് നാല് ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനും കമ്മീഷൻ നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. 

മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കമാണ് പീഡനത്തിൽ കലാശിച്ചത്. ഒരു സ്ത്രീക്കെതിരായ ഇത്തരം ക്രൂരമായ ആക്രമണങ്ങളെ കമ്മീഷൻ ശക്തമായി അപലപിച്ചു. വിഷയം സമയബന്ധിതമായി അന്വേഷിക്കാനും പ്രസക്തമായ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ആവശ്യപ്പെട്ട് പൊലീസ് ഡയറക്ടർ ജനറലിനു കമ്മീഷൻ കത്തയച്ചു. കേരളത്തിലെ ക്രമസമാധന നില സംബന്ധിച്ചു ആശങ്ക പ്രകടിപ്പിച്ച കമ്മീഷൻ യുവതിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

സംഭവത്തില്‍ യുവതിയുടെ സുഹൃത്താണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണ്‍ (25 ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ ബൈക്കിലെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയത്. രാത്രി പതിനൊന്നു മണിയോടെ, യുവതി കഴക്കൂട്ടത്ത് മറ്റൊരു സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാനെത്തി. ഇത് അറിഞ്ഞെത്തിയ കിരണ്‍, യുവതിയുമായി വഴക്കിട്ടു. 

ശേഷം യുവതിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോകുവകായിരുന്നു. ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന കൃഷി ഭവന്റെ വെട്ടുറോഡില്‍ ഉള്ള ഗോഡൗണിലേക്ക് യുവതിയെ കൊണ്ടുപോയത്. ഇവിടെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 

പുലര്‍ച്ചെ വരെ വീഡനം തുടര്‍ന്നു. വെളുപ്പിന് ആറ് മണിയോടെ, യുവതി ഗോഡൗണില്‍ നിന്ന് വിവസ്ത്രയായി ഇറങ്ങിയോടി. സമീപവാസികളാണ് യുവതിക്ക് വസ്ത്രങ്ങള്‍ നല്‍കിയത്. ശേഷം പൊലീസ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ തെരച്ചിലില്‍ കൃഷി ഭവന്‍ ഗോഡൗണിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കിരണിനെ കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT